ഉറിയിലെ സൈനികര്‍ക്ക് ആദരാജ്ഞലി

ഗുരുവായൂര്‍ : ഉറിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട tribute അര്‍പ്പിച്ച് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ നിയോജക മണ്ഡലം കമ്മിറ്റി ഗുരുവായൂരില്‍ ദീപങ്ങള്‍ തെളിച്ചു. തഹാനി ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. കെ.ബി. ഹരിദാസ് പ്രഭാഷണം നടത്തി. സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പോളി ഫ്രാന്‍സിസ് ചക്രമാക്കില്‍ അധ്യക്ഷത വഹിച്ചു. എ.വി. ലോറന്‍സ്, സി. സാദിഖലി, കെ.ബി. ബിജു, പി.എന്‍. പെരുമാള്‍, വി.കെ. സുജിത്, റിഷി പാലയൂര്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.