mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Ft

ചാവക്കാട്: തെരുവുനായ്ക്കളുടെ പെരുപ്പവും അക്രമങ്ങളും മൂലമുള്ള ജനങ്ങളുടെ ആശങ്കകൾക്കും ഭീതിക്കും പരിഹാരവുമായി ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (ABC സെന്റർ) പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിലാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി നഗരസഭ തങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തെരുവിൽ അലയുന്നതും അക്രമാസക്തവുമായ നായ്ക്കളെ പിടികൂടി വന്ധ്യംകരണ ചികിത്സയ്ക്ക് വിധേയമാക്കി, അവ പെറ്റുപെരുകുന്നത് നിയന്ത്രിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ .എച്ച്. സലാം, കെ.പി. രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ്, 26-ാം വാർഡ് കൗൺസിലർ സനൂപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡീന ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി പി റിഷ്മ നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.