mehandi banner desktop
Chavakkad online

കൂനംമുച്ചിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 78 തവണ രക്തം നൽകിയ മേജർ സ്റ്റൈജുവിനെ ആദരിച്ചു

Ft

കൂനംമുച്ചി: കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂനംമുച്ചി പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു.

Jan oushadi

ക്യാമ്പിനോടനുബന്ധിച്ച്, 78 തവണ രക്തം ദാനം ചെയ്ത് മാതൃകയായ മേജർ പി.ജെ സ്റ്റൈജുവിനെ ചടങ്ങിൽ ആദരിച്ചു. പാവറട്ടി സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് കിടങ്ങൻ, മേജർ സ്റ്റൈജുവിനെ പൊന്നാട അണിയിച്ചു. തുടർന്ന് ‘രക്തദാനത്തിൻ്റെ പ്രസക്തി’ എന്ന വിഷയത്തിൽ സ്റ്റൈജു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

മേരിമാതാ കുടുംബയൂണിറ്റ് പ്രസിഡണ്ട് സംഗീത ജോസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അമല ആശുപത്രിയിലെ ഡോക്ടർ കീർത്തി കൃഷ്ണൻ, സോഷ്യൽ വർക്കർ വരുൺ ജോർജ്, സോബി ടീച്ചർ, ജോബി ചാഴൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഞ്ജു ഷാജു സ്വാഗതവും റിഷി സാൻ്റോ നന്ദിയും രേഖപ്പെടുത്തി.

Comments are closed.