mehandi banner desktop
Chavakkad online

ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ്: രാജാ സ്കൂളിന് കിരീടം

Ft

ചാവക്കാട് : ആർത്താറ്റ് ഹോളിക്രോസ് സ്കൂളിൽ വെച്ച് നടന്ന ആവേശകരമായ ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ് 2026 അണ്ടർ 15 ഫുട്ബോൾ ടൂർണ്ണമെന്റിൽ രാജാ സ്കൂൾ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുന്നംകുളം ഗുഡ് ഷെപ്പേർഡ് സ്കൂളിനെ തകർത്താണ് രാജാ സ്കൂൾ കിരീടത്തിൽ മുത്തമിട്ടത്.മത്സരത്തിലുടനീളം മികച്ച മുന്നേറ്റം കാഴ്ചവെച്ച രാജാ സ്കൂൾ തങ്ങളുടെ ആധിപത്യം നിലനിർത്തിയാണ് വിജയം സ്വന്തമാക്കിയത്. എതിരാളികൾക്ക് തിരിച്ചടിക്കാൻ അവസരം നൽകാതെ മികച്ച ടീം വർക്കിലൂടെയായിരുന്നു ടീമിന്റെ കളി. ഹോളി ക്രോസ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റോ ഒല്ലൂക്കാരൻ ട്രോഫികൾ വിതരണം ചെയ്തു.

Jan oushadi

Comments are closed.