mehandi banner desktop
Chavakkad online

ചാന്ദ്രദിനാഘോഷം: പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

Ft

പുത്തൻകടപ്പുറം: ചാന്ദ്ര പര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. കുട്ടികളിൽ ശാസ്ത്രബോധവും നിരീക്ഷണപാടവവും വളർത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന, ചാന്ദ്രദിന ക്വിസ് മത്സരം, ചാന്ദ്രയാത്രകളെക്കുറിച്ചുള്ള അധിക വിവരശേഖരണം തുടങ്ങി നിരവധി പരിപാടികൾ നടന്നു. കൂടാതെ, രാത്രിയിൽ നിരീക്ഷിച്ച ആകാശദൃശ്യങ്ങൾ ചിത്രങ്ങളായി വരച്ചുകൊണ്ടുവരുന്ന ‘വാനനിരീക്ഷണം’ എന്ന വേറിട്ട പ്രവർത്തനവും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എച്ച്. എം. ഇൻ-ചാർജ് എസ്. കെ. പ്രിയ, സ്റ്റാഫ് സെക്രട്ടറി എം. കെ. സലീം എന്നിവർ സംസാരിച്ചു. ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് സയൻസ് ക്ലബ്ബ് കോർഡിനേറ്റർ എം. ആർ. ഐശ്വര്യ, എ. എസ്. സന്ധ്യ, കെ. എം. മഞ്ജു എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.