mehandi banner desktop
Chavakkad online

ഗുരുവായൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ ‘കർക്കടക കരുത്ത് എന്ന പേരിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി കിറ്റ് വിതരണവും സംഘടിപ്പിച്ചു.

Ft

ഗുരുവായൂർ: വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് ബാബു എം. വർഗീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന വറവ് ഉൽപ്പന്നങ്ങളും പാനിപൂരിയും നിരോധിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ മുഖ്യാതിഥിയായി. ചടങ്ങിൽ നൂറോളം കുടുംബങ്ങൾക്ക് ഔഷധക്കഞ്ഞി കിറ്റുകൾ വിതരണം ചെയ്തു. ‘ആരോഗ്യം – മനസ്സിനും ശരീരത്തിനും’ എന്ന വിഷയത്തിൽ ഡോ. ഹനീനി എം. രാജ് ക്ലാസെടുത്തു.സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, വനിതാ ഫോറം ട്രഷറർ ജോസി ജെയ്സൺ, ജോൺസൺ മാറോക്കി, ജോസ് ലൂയീസ്, ലാങ്കോസ് ചക്രമാക്കിൽ, സി.പി. ജോയ്, ടെസ് ജെയ്സൺ എന്നിവർ സംസാരിച്ചു. ഒ.ടി. സൈമൻ, സി.കെ. ഡേവിസ്, തോമസ് വാകയിൽ, രാഖി ഷാജൻ, ലീമ യേശുദാസ് എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.