ഗുരുർവായൂരിൽ വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം – പ്രസിഡന്റ് ജഫീർ തൈക്കാട്, ആർ. വി. അബ്ദുൽ സമദ് സെക്രട്ടറി

ഗുരുവായൂർ: വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ സമ്മേളനം ഗുരുവായൂരിലും തൈക്കാട് ജംഗ്ഷനിലുമായി നടന്നു. ഗുരുവായൂർ മൃഗാശുപത്രി ഹാളിൽ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കാട് സെന്ററിൽ നടന്ന പൊതുസമ്മേളനം തൃശൂർ ജില്ലാ പ്രസിഡന്റ് കെ.എസ്. നിസാർ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ഹനീഫ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അസ്ലം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നേതാക്കളായ ലത്തീഫ് തൈക്കാട്, വി.എം. ഹുസൈൻ, ഷമീന സമദ്, ആർ.വി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ: പ്രസിഡന്റ് ജഫീർ തൈക്കാട്, സെക്രട്ടറി ആർ.വി. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആർ.വി. റിയാസ്, ജോയിന്റ് സെക്രട്ടറി ഫെമീന ഉസ്മാൻ ട്രഷറർ ആർ.വി. ഫൈസൽ.




Comments are closed.