mehandi banner desktop
Chavakkad online

ശ്രീചിത്ര ആയുർവേദ സ്ഥാപകദിനാഘോഷവും ‘സഖ്യം 2026’ സെമിനാറും നാളെ

Ft

ചാവക്കാട്: മണത്തല ശ്രീചിത്ര ആയുർവേദയുടെ സ്ഥാപകദിനാഘോഷവും ‘സഖ്യം 2026′ ബഹുവിഷയ സെമിനാറും സെപ്റ്റംബർ 3-ന് ശ്രീചിത ആയുർ യോഗ തീരത്ത് നടക്കും. യൂണിവേഴ്സൽ പീസ് ഫൗണ്ടേഷൻ സ്ഥാപകനും ആഗോള സമാധാന അംബാസഡറുമായ ശ്രീ. ഗുരുമഹാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീചിത്ര ആയുർവേദ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.’അവെയർ’ (AWARE) സ്ഥാപകനും ചെയർമാനുമായ ജി മാധവൻ മുഖ്യാതിഥിയാകും. സ്മൃതി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും മുൻ വി.പി.എസ്.വി ആയുർവേദ കോളേജ് പ്രൊഫസറുമായ കെ വി ദിലീപ് കുമാർ ആശംസകൾ അർപ്പിക്കും. ഡയറക്ടർ ഡോ. അപർണ മധുസൂദനൻ സ്വാഗതവും ഡോ. ഭരദ്വാജ് മധുസൂദനൻ നന്ദിയും പറയും.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘സഖ്യം 2026 – Medicine, Movement & Melody’ എന്ന പ്രമേയത്തിൽ ബഹുവിഷയ സെമിനാറും തുടർന്ന് ഏഴു ദിവസത്തെ വർക്ക്ഷോപ്പും നടക്കും. ആയുർവേദം, കളരി, യോഗ, സംഗീത ചികിത്സ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ സെഷനുകൾക്ക് ഡോ. കിരാതമൂർത്തി മോഡറേറ്ററായിരിക്കും. ജീവിതശൈലി രോഗങ്ങളിൽ ആയുർവേദത്തിന്റെ സാധ്യതകളെക്കുറിച്ച് ഡോ. അനുപമ കൃഷ്ണൻ, യോഗശാസ്ത്രത്തിന്റെ പ്രസക്തിയെക്കുറിച്ച് ഷാജി കെ.ആർ (ശ്യാംജി), കളരിയുടെ സവിശേഷതകളെക്കുറിച്ച് കൃഷ്ണദാസ് ഗുരുക്കൾ, മ്യൂസിക് തെറാപ്പിയെക്കുറിച്ച് ഡോ. സ്മിത എം. പിഷാരടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Jan oushadi

Comments are closed.