ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ മതസൗഹാർദ്ദത്തിന്റെ മധുര വിതരണം

ഗുരുവായൂർ: ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിക്ക് മധുരം വിതരണം ചെയ്ത് മതസൗഹാർദ്ദ സന്ദേശം നൽകി മുസ്ലിം ലീഗ് നേതാവ് ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമായ ആർ.എ.അബൂബക്കറാണ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രനഗരിയിലെത്തിയ കുട്ടികൾക്ക് മധുരം നൽകി മതസൗഹാർദ്ദ സന്ദേശം നൽകിയത്. മുൻവർഷങ്ങളിലും അബൂബക്കർ അഷ്ടമിരോഹിണി നാളിൽ ക്ഷേത്രനഗരിയിൽ മധുരം വിതരണം ചെയ്യാറുണ്ട്.




Comments are closed.