എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: മാനവികതയുടെ സന്ദേശമുയർത്തി എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണം സൗഹൃദ സദസ്സ് – 2026’ സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എൻ.ബി. ജമാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം.ഇ.എസ് ജില്ലാ കമ്മിറ്റി അംഗം ജമാൽ പെരുമ്പാടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ഷമീന ഹിഷാമിനെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.ടി. ഇബ്രാഹിംകുട്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.താലൂക്ക് ട്രഷറർ അബ്ദു തടാകം സ്വാഗതവും ഹാഷിം നന്ദിയും രേഖപ്പെടുത്തി.താലൂക്ക് കമ്മിറ്റി ഭാരവാഹികളായ എൻ.ബി. ജമാൽ, എ.ടി. ഇബ്രാഹിംകുട്ടി, ജമാൽ പെരുമ്പാടി, അൻവർ അറക്കൽ, അബ്ദു തടാകം, മൊയ്നുദ്ദീൻ, ഹാഷിം എന്നിവർ നേതൃത്വം നൽകി




Comments are closed.