ചൊവ്വാഴ്ച ഹർത്താൽ – ഗുരുവായൂർ നഗരത്തെ ഒഴിവാക്കി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : രാജ്യത്തു നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന ഹർത്താൽ വിജയിപ്പിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതി ആവശ്യപ്പെട്ടു.
അവശ്യ സർവീസുകളായ പത്രം, പാൽ, ആശുപത്രി, വിവാഹം തുടങ്ങിയവയെയും ശബരിമല യാത്രക്കാരെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡല കാലമായതിനാൽ ഗുരുവായൂർ നഗരത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആർ.എം, ഫ്രറ്റേർണിറ്റി എന്നീ സംഘടനകളുടെ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ അക്‌ബർ എടക്കഴിയൂർ, സി.ആർ. ഹനീഫ, ഷാജഹാൻ, ധനേഷ്, രശാന്ത്, സുധി, നാസർ, അക്ബർ.പി.കെ, ജസീം ഗുരുവായൂർ, ഷിഹാബ്.കെ.വി, കെ.സി.ഹംസ, സൈഫുദ്ധീൻ, അബ്ദുറസാഖ് അശ്‌റഫി, ഷെറാഫാത്.ആർ.എച്ച്, ഫൈസൽ ഉസ്മാൻ എന്നിവർ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.