mehandi new

കടലില്‍ ന്യൂനമര്‍ദ്ദം – കടലാമ സംരക്ഷകര്‍ ആശങ്കയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചാവക്കാടന്‍ തീരമെഖലയെയും ബാധിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കടലിൽ കാറ്റും, കരയിൽകടലേറ്റവും ഉണ്ടാകുമെന്ന പ്രവചനമാണ് കടലാമക്കൂടുകൾക്ക് ഭീഷണിയാവുന്നത്. കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാൻ ഏതാനും ദിവസം കൂടിയെ ബാക്കിയുള്ളു, അതിനിടയിലാണ് കാലാവസ്ഥ മുന്നറിയിപ്പ് വന്നത്.

നാല്പത്തിയഞ്ചു മുതൽ അൻപത്തഞ്ചു ദിവസം  കൊള്ളുന്ന സൂര്യപ്രകാശത്തിന്റെ ചൂടിലാണ് ചൂടിലാണ് കടലാമ മുട്ടകൾ വിരിയുന്നത്. ഇപ്രാവശ്യം കൂടിയപകൽ ചൂടും രാത്രിയിലെ ശക്തിയായ കോടമഞ്ഞും കുഞ്ഞു വിരിഞ്ഞിറങ്ങാൻ അധിക സമയം എടുക്കുന്നുണ്ടെന്ന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടുമായ എൻ.ജെ.ജെയിംസ് പറഞ്ഞു. മഴയേയും കാറ്റിനേയും പ്രതിരോധിക്കാൻ ടാർ പായകൾ കരുതിയിട്ടുണ്ട്.

കൂടുതൽ കടലാമകൾ മുട്ടയിടാൻ ചാവക്കാട്  തീരത്തെത്തിയിട്ടുണ്ടെന്ന് വിവിധ ഹാച്ചറി മാനേജർമാരായ സെയ്ത് മുഹമ്മത് സൂര്യ, സലിം എടക്കഴിയൂർ ഗ്രീൻ ഹാബിറ്റാറ്റ്, സജീൻ ഫൈറ്റേഴ്സ്, ഫഹദ് മഹാന്മ എന്നിവർ പറഞ്ഞു. ഇത്തവണ കടലോര നായ്ക്കൾ, കുറുക്കൻ എന്നിവയുടെ ശല്യം കൂടുതലായിരുന്നുവെന്ന് വാചർമാരായ ഷാനു, ഇജാസ്, വിജേഷ്, ഫാറൂക് എന്നിവരും പറഞ്ഞു.
അറുപത്തിരണ്ട് കടലാമകളാണ് ഇത്തവണ ചാവക്കാട് തീരത്ത് കൂട് വച്ചത്. നാല് കൂട്ടിൽ നിന്നായി ഇരുനൂറ്റി മുപ്പത് കുഞ്ഞുങ്ങൾ ഇതിനോടകം വിരിഞ്ഞിറങ്ങിയിട്ടുണ്ട്, കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ കൂടു വച്ചത് ചാവക്കാടാണെന്ന് സോഷ്യൽ ഫോറസ്ട്രി എ സി എഫ് ജയമാധവൻ അഭിപ്രായപ്പെട്ടു.
അബ്ദുൾ ഖാദർ എം എൽ എ, ചാവക്കാട് മുനി ചെയർമാൻ എന്‍ കെ അക്ബർ, പുന്നയൂർ പഞ്ചായത്ത് പ്രസിണ്ടണ്ട് ഷഹർബാൻ, കടപ്പുറം പഞ്ചായത്ത് പ്രസിണ്ടണ്ട് നജീബ് എന്നിവര്‍ കടലാമ സംരക്ഷകര്‍ക്ക് പിന്തുണയുമായി രാത്രികാല നിരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.