ഗുരുറ്വായൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയ ആന ശ്രീകൃഷ്ണന്‍ സ്ഥിരം പ്രശ്നക്കാരന്‍. സ്ഥിരം പ്രശന്ക്കാരന്‍ ആയ ശ്രീകൃഷ്ണനെ തിരക്ക് ഉള്ള ദിവസം തന്നെ കൊണ്ട് വന്ന ജീവ ധന വിഭാഗം ഉധ്യോഗസ്തരുടെ വീഴ്ചയാണ് ഇത്ര വലിയ അപകടം വരുത്തി വച്ചതെന്ന് ഒരു വിഭാഗം ക്ഷേത്ര ജീവനക്കാര്‍ ആരോപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്ര ത്തിനകത്ത് വച്ച് ഗുരുവായൂര്‍ സ്വദേശിയായ ജയറാമിനെ കുത്തി കുടല്‍ മാല പുറത്തുചാടിച്ചത് ഇതേ ആന തന്നെയായിരുന്നു. ആയുസ്സിന്‍റെ വലിപ്പം കൊണ്ടാണ് മാസങ്ങളുടെ ആശുപത്രി വാസത്തിനു ശേഷം ജയറാം നടന്നു തുടങ്ങിയത്. ആനയോട്ടത്തില്‍ പങ്കെടുക്കുന്നതിനിടെ ആള്‍കൂട്ടത്തിലേക്ക് ഓടികയറി നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിച്ചിരുന്നു ഈ ആന. പഴയ സത്രത്തിനുള്ളിലേക്കാണ് അന്ന് ആന ഓടിക്കയറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമപ്പെട്ടിയില്‍ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനു പോയ ആന രാത്രി ഇടഞ്ഞ് കാട്ടില്‍ കയറി. പിന്നീട് നേരം പുലര്‍ന്നാണ് ആനയെ കണ്ടെത്തി ലോറിയില്‍ കയറ്റി കൊണ്ട് വന്നത്. ഇത്രയൊക്കെ മോശം റെക്കോര്‍ഡ് ഉള്ള ശ്രീകൃഷ്ണനെ ശബരി മല സീസണ്‍ കാലത്തെ ഞായറ്ഴ്ച് ദിവസം തന്നെ എഴുന്നള്ളിപ്പിന് അയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു.