മാരക ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ – പ്രതികളെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടികൂടിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല വഞ്ചിക്കടവ് മേത്തി ഷജീർ (30), വെങ്കിടങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് ആശുപത്രി റോഡ് ബസ് സ്റ്റോപിൽ വെച്ച് പിടികൂടിയത്.

ഇവരുടെ കയ്യിൽ നിന്നും 0.26 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇവർ പോലീസിന്റെ കയ്യിൽ അകപ്പെട്ടത്. ഒരാൾ ഓടി രക്ഷപ്പെട്ടു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. വില്പനാവശ്യാർത്ഥമുള്ള അളവിൽ എം ഡി എം എ ഇല്ലാത്തതാണ് ഇവരെ ജാമ്യത്തിൽ വിടാൻ കാരണം. 0.5 ഗ്രാമെങ്കിലും ഉണ്ടെങ്കിലേ ലഹരി വില്പനയുടെ പരിധിയിൽ വരികയുള്ളൂ. ചാവക്കാട് എസ് ഐ വിജിത്തും സംഘവുആണ് ഇവരെ പിടികൂടിയത്.

Comments are closed.