മന്നലാംകുന്ന്: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ അര മണിക്കൂറിനിടെ രണ്ടു ബൈക്കുകൾ ഇടിച്ചു. രണ്ടു ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലു മണിയോടെ തിരൂർ തൃപ്പങ്ങോട് സ്വദേശി മുളക്കാപറമ്പിൽ സൈതുട്ടി മകൻ ഖിഫിൽ ഓടിച്ചുവന്ന ബൈക്ക് ലോറിക്ക് പിറകിൽ ഇടിക്കുകയും
അൽപ സമയം കഴിഞ്ഞ് നാലേ കാലിന് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്ന്റെ ബൈക്കും ഇതേ ലോറിയിൽ ഇടിച്ചു വീണു.

പരിക്കേറ്റവരെ അണ്ടത്തോട് ആംബുലൻസിലും അകലാട് നബവി ആംബുലൻസിലും ആശുപത്രിയിൽ എത്തിച്ചു.

ഖിഫിൽ നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുഫീദിനെ
ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി.