ചാവക്കാട്: തിരുവത്ര ദീനദയാല്‍ നഗറിൽ താമസിക്കുന്ന വാലിപറമ്പില്‍ പരേതനായ വേലായുധൻ മകൻ സുനിൽ(51) നിര്യാതനായി. ജന്മഭൂമി തൃശൂർ ലേഖകനായിരുന്നു. ചാവക്കാട് പ്രസ് ക്ലബ് അംഗമാണ്.

കലാ രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സുനിൽ മാധ്യമ പ്രവർത്തകർക്കിടയിലും, നാട്ടുകാർക്കിടയിലും  പ്രിയങ്കരനായിരുന്നു.

തിരുവത്ര ശ്രീനാരായണ വിദ്യാ നികേതൻ സെൻട്രൽ  സ്കൂൾ അധ്യാപികയായ ധന്യ ജയറാം തിരക്കഥ ഒരുക്കിയ എസ്സാർ മീഡിയയുടെ ബാനറിൽ നിർമ്മിച്ച “ഒഴുകി തീരാത്ത നദികൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം സുനിൽ ആയിരുന്നു.

അകാല വൈധവ്യത്തിന്റെ വേദനകളും, ദുരിതങ്ങളും പേറുന്ന യുവതികളുടെ ജീവിതത്തിന്റെ നേർ പകർപ്പിൽ നിന്ന് അതിജീവനത്തിന്റെ പുതിയ കാൽവെപ്പുകൾക്ക് മാർഗ്ഗം തെളിയിക്കുന്ന പ്രതീക്ഷകൾ അവതരിപ്പിക്കുന്നതാണ് ഒഴുകി തീരാത്ത നദികളുടെ പ്രമേയം. ജനശ്രദ്ധ നേടിയിരുന്നു.

ബാലഗോകുലം ഗുരുവായൂർ കാര്യദർശി, ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സംഘടനാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. കഥ, കവിത എന്നിവ എഴുതുന്നതിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഭാര്യ:കൃഷ്ണ. മക്കൾ:നന്ദു കൃഷ്ണന്‍, ഹരിഗോവിന്ദ്.

ശവസംസ്‌കാരം നടത്തി.