ചാവക്കാട്: തിരുവത്രയിൽ വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി. കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറു കാഞ്ഞിരപ്പറമ്പിൽ ജയപ്രകാശന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമർ, ആക്ടിവ എന്നീ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. പുലർച്ചേ ഒരു മണിക്കാണ് സംഭവം. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു