ചാവക്കാട് : യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു. ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് വീട്ടിൽ അസ്ഫലിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് ചാവക്കാട്  സമുദ്ര ബാർ ഹോട്ടലിന് അടുത്ത് വെച്ചാണ് സംഭവം. കവിളിൽ കുത്തേറ്റ യുവാവിനെ ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.