Header

ദുബായ് തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍

ദുബായ്: തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍ ദുബായ് കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു
കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല യു ഡി എഫ് ചെയര്‍മാര്‍ മുഹമ്മദ് വെട്ടുകാട്ട് അധ്യക്ഷത
വഹിച്ചു. കെ എം സി സിനേതാവ് അബ്ദുല്‍ കാദര്‍ അരിപാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് നേതാവ് പുന്നക്കല്‍ മുഹമ്മദലി, ഒ ഐ സി സി നേതാവ് രാമചന്ദ്രന്‍, ദുബായ് ഇക്കാസ് പ്രസിഡണ്ട് മായിന്‍, മുഹമ്മദ് പട്ടാമ്പി, പവിത്രന്‍ അഞ്ചങ്ങാടി, ജമാല്‍ മനയത്ത്, രതീഷ് ഇരട്ടപ്പുഴ എന്നിവര്‍  പ്രസംഗിച്ചു.
കുന്ദംകുളം യു ഡി എഫ് സ്ഥാനാര്‍ത്ഥി സി പി ജോണ്‍, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി അഡ്വ. പെ എം സാദിഖലി, കൈപ്പമംഗലം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്, മണലൂര്‍ സ്ഥാനാര്‍ത്ഥി ഒ.അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ ടെലിഫോണിലൂടെ കണവന്‍ഷനില്‍ പങ്കെടുത്തവരുമായി സംവദിച്ചു. സൈബര്‍വിംഗ് ഭാരവാഹികളായ അഖില്‍ദാസ്, സാദിഖ് തിരുവത്ര, ശരീഫ് കടപ്പുറം, എ എം നവാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജില്ല കണ്‍വീനര്‍ കെ എച്ച് അക്ബര്‍ സ്വാഗതവും ട്രഷറര്‍ ഷാനവാസ് നന്ദിയും പറഞ്ഞു.kmcc duabi

Comments are closed.