mehandi new

കൊട്ടിക്കലാശം : ചാവക്കാട് യു ഡി എഫ്, എല്‍ ഡി എഫ് സംഘര്‍ഷം

fairy tale

ചാവക്കാട്: ചാവക്കാട് ട്രാഫിക് ഐലന്‍്റ് കേന്ദ്രീകരിച്ച് കൊട്ടിക്കലാശം പാടില്ലെന്ന മുന്നറിയിപ്പ് പൊലീസ് പാലിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പൊലീസ് എല്‍.ഡി.എഫിന് അനുകൂല നിലപാടെടുത്തെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറി. റാലി കഴിഞ്ഞു തിരിച്ചുവന്നിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ യു ഡി എഫ് പ്രവര്‍ത്തകരെ കണ്ടതോടെ കൂക്കിവിളിച്ചു. ഇതോടെ നഗരമധ്യത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നേര്‍ക്ക് നേര്‍ പോര്‍വിളിയും കൂക്കുവിളിയും നടത്തിയത് സംഘര്‍ഷ സാഹചര്യമൊരുക്കി.
ചാവക്കാട് നഗരത്തില്‍ പതിവ് കൊട്ടിക്കലാശം പാടില്ലെന്ന് സര്‍വ കക്ഷിയോഗത്തിലാണ് പൊലീസ് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് നഗരത്തിലെ ട്രാഫിക് ഐലന്‍്റ് ജംഗ്ഷനില്‍ സാധാരണയുള്ള ശക്തി പ്രകടനങ്ങള്‍ ഒഴിവാക്കി യുഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തിലത്തെിയില്ല. എന്നാല്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ നൂറുകണക്കിനുഎല്‍ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി കെ വി അബ്ദുല്‍ഖാദറിനെ ആനയിച്ച് ബാന്‍റ് മേളവും പ്രചരണ വാഹനങ്ങളുമായി അതു വഴികടന്നു വന്നു. കൊട്ടിക്കലാശം കാണാന്‍ നേരത്തെ തടിച്ചുകൂടിയ നാട്ടുകാരും അവരെ നിയന്ത്രിക്കാന്‍ സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷാ സന്നഹാവുമായാണ് നഗരത്തില്‍ നിന്നത്. പരസ്യ പ്രചാരണത്തിന്‍്റെ സമാപനം നഗരത്തില്‍ പാടില്ലെന്ന പൊലീസ് വിലക്ക് എല്‍.ഡി.എഫ് പാലിച്ചില്ലെന്ന് ആരോപിച്ച് 6.10ഓടെ ട്രാഫിക് ജംഗ്ഷനിലത്തെിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലീസുമായി വാക്കുതര്‍ക്കമായി. ഇതിനിടയില്‍ കടന്നു വന്ന വാഹനങ്ങളും അവര്‍ തടയാന്‍ ശ്രമിച്ചു. ഈ സമയം നേരത്തെ വടക്കുഭാഗത്തേക്ക് പോയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഥ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇരുകൂട്ടരും പോര്‍വിളിക്കൊപ്പം കൂക്കുവിളിയും തുടങ്ങി. സംഭവമറിഞ്ഞ് ലീഗ് നേതാക്കളായ സി.എ റഷീദ്, ജലീല്‍ വലിയകത്ത്, എം.എം സിദ്ധി തുടങ്ങിയവരത്തെിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
അതേസമയം പരസ്യപ്രചാരണത്തിന്‍്റെ സമാപനമായ കൊട്ടക്കലാശം നഗരത്തില്‍ അനുവദിക്കാതിരുന്നത് വാഹനഗാതാഗതം എവിടേയും തടസ്സപ്പെടാതിരിക്കാന്‍ കാരണമായി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കൊട്ടിക്കലാശ നേരം മാത്രമാണ് ഗതാഗതം അല്‍പ്പമെങ്കിലും തടസ്സപ്പെട്ടത്. ട്രാഫിക് ഐലന്‍്റ് പരിസരത്ത് നിലയുറപ്പിച്ച് കൊട്ടിക്കലാശം പാടിലെന്നായിരുന്നു പൊലീസിന്‍്റെ നിര്‍ദ്ദേശം. പ്രചാരണവുമായി എത്തുന്ന ജാഥകള്‍ അതു വഴികടന്നു പോകുന്നതിന് തടസ്സമില്ലായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാത്രമാണ് നഗരത്തിലത്തെിയത്. വളരെ പതുക്കെ നീങ്ങിയ റാലി ഫലത്തില്‍ നഗരമധ്യത്തിലെ സാധാരണ കൊട്ടിക്കലാശത്തിന്റെ പ്രതീതിനല്‍കി, നഗരം ചുവപ്പണിയിച്ചു. സര്‍വ്വകക്ഷിയോഗത്തിലും എല്‍ ഡി എഫ് കൊട്ടിക്കലാശ നിരോധനത്തിനെ ചോദ്യം ചെയ്തിരുന്നു.

Jan oushadi muthuvatur

Comments are closed.