പുന്നയൂർ പഞ്ചായത്തിന്റെ ഭരണ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് മാർച്ച്
എടക്കര : പുന്നയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. 2023-24 പദ്ധതിയിലെ 2 കോടി നഷ്ടപ്പെടുത്തൽ, ലൈഫ് ഭവന പദ്ധതിയിലെ കെടുകാര്യസ്ഥത, തകർന്നടിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തത്, ആശുപത്രി കെട്ടിടം പൊളിച്ചു വിറ്റുള്ള അഴിമതി, ആശുപത്രിക്ക് എൻ എച്ച് ൽ നിന്ന് ലഭിക്കേണ്ട മൂന്നരക്കോടി നഷ്ടപ്പെടുത്തിയത്, കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറിയുള്ള കാർഷിക മേഖലയിലെ തകർച്ച, രൂക്ഷമായ കുടിവെള്ള പ്രശ്നം, ആശുപത്രി കോമ്പൗണ്ടിലെ ചന്ദനമരം മുറിച്ചവരെ പിടികൂടാത്തത്, വാതക ശ്മശാന നിർമ്മാണത്തിന്റെ ഉദ്ഘാടനം വീണ്ടും നടത്തുന്നത്, മുതലാളിമാരെ സഹായിക്കുന്നതിനായി പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നത്, എൻ എച്ച് ൽ നിർമ്മിക്കേണ്ട “ടേക്ക് എ ബ്രേക്ക്” സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മാറ്റി സ്ഥാപിക്കുന്നത്, ആശുപത്രിയിലെ മരുന്ന് ക്ഷാമവും ജീവനക്കാരുടെ കുറവും തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പൊതുയോഗം പഞ്ചായത്ത് അംഗവും ഡി.സി.സി സെക്രട്ടറിയുമായ എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു .ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ. പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
ഉമ്മർ മുക്കണ്ടത്ത്, സി അഷ്റഫ്, കെ.കെ ഹംസ കുട്ടി, സി.വി സുരേന്ദ്രൻ, പി കെ ഹസ്സൻ, കരീം കരിപ്പോട്ടിൽ, ടി.കെ ഉസ്മാൻ, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജെസ്ന ഷജീർ, ബിൻസി റഫീഖ്, ഷെരീഫ കബീർ, പി.എം സൈതലവി, മൊയ്തീൻഷ പള്ളത്ത്, സി ജബ്ബാർ, കാട്ടി അബൂബക്കർ, ടി.എ അയിഷ, പി എ നസീർ, എം.സി മുസ്തഫ, സലീം കുന്നമ്പത്ത്, നിസാർ മൂത്തേടത്ത്, എം.കെ.സി ബാദുഷ, മജീദ്, ഷാഫി എടക്കഴിയൂർ, കെ കമറുദ്ദീൻ, നൗഷാദ് കെ.പി, റാഷ് മുനീർ, നൗഫൽ കുഴിങ്ങര, നസീമ, അഞ്ജന പൂവ്വത്തിങ്കൽ, ആരിഫ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം കുഞ്ഞുമുഹമ്മദ് സ്വാഗതവും മുനാഷ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
Comments are closed.