പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്

ചാവക്കാട് : പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്. ചാവക്കാട് നഗരസഭ വാർഡ് 30 ലാണ് യു ഡി എഫ് വാർ റൂം തുറന്നത്. യു ഡി എഫ് ന്റെ സ്വതന്ത്ര സ്ഥാനാർത്ഥി നസ്രിയ കുഞ്ഞു മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനാണ് വാർ റൂം എന്ന് പേര് നൽകിയിരിക്കുന്നത്. ഇന്നലെ വ്യാഴാഴ്ചയാണ് കോണ്ഗ്രസ് നേതാവ് കെ നവാസ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. 2010 വരെയും മുസ്ലിം ലീഗ് സ്ഥാനാർഥി തുടർച്ചയായി ജയിച്ചുവന്ന യു ഡി എഫി ന്റെ സീറ്റായിരുന്നു വാർഡ് 32.

2010 ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പുതിയറ വാർഡ് സി പി എമ്മിന് സമ്മാനിച്ച നസ്രിയ കുഞ്ഞു മുഹമ്മദാണ് ഇന്ന് 2025 ൽ യു ഡി എഫ് സ്വതന്ത്രയായി മത്സരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി എൽ ഡി എഫ് ജയിച്ചുവന്ന വാർഡ് യു ഡി എഫിന് തിരിച്ചു നൽകുക എന്ന ദൗത്യമാണ് നസ്രിയ കുഞ്ഞു മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളത്. വാർഡ് തിരിച്ചു പിടിക്കാൻ ഉറച്ച് യുദ്ധസമാനമായ പ്രവർത്തനങ്ങൾക്കാണ് യു ഡി എഫ് പുതിയറയിൽ രൂപംകണ്ടിട്ടുള്ളത്. പൊരിഞ്ഞ പോരാട്ടത്തിന്റെ തുടക്കമാണ് വാർ റൂം.
മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി, ജന:സെക്രട്ടറി പി എം അനസ്, ജോ:സെക്രട്ടറി അബ്ദുൾ സത്താർ തിരുവത്ര, ബൂത്ത് ചെയർമാൻ ആർ കെ മനാഫ്, കൺവീനർ പി പി ഷാഹു, ട്രഷറർ സുഹാസ്, അംഗങ്ങളായ മൊയ്തീൻ, റവുഫ്, കാസിം, നൗഷാദ്, പി എം കാസിം, ഇല്യാസ് എന്നിവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു

Comments are closed.