ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും UDID കാര്‍ഡ് ലഭ്യമാക്കും
ഗുരുവായൂർ മണ്ഡലത്തിൽ നാലായിരത്തോളം ഭിന്നശേഷിക്കാർ
UDID കാർഡ് ലഭിച്ചാൽ പെന്‍ഷന്‍, സ്ക്കോളര്‍ഷിപ്പുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എളുപ്പത്തിൽ ലഭ്യമാകും
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ UDID കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരുടെ യോഗം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തില്‍ ഏകദേശം നാലായിരത്തോളം ഭിന്നശേഷിക്കാരുള്ളതാണെന്നും ഇവരില്‍ പകുതിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ UDID കാര്‍ഡ് ഉള്ളൂവെന്നും വിപുലമായ കാമ്പയിന്‍ നടത്തി മണ്ഡലത്തിലെ മുഴുവന്‍ പേര്‍ക്കും UDID കാര്‍ഡ് നല്‍കുകയാണ് ലക്ഷ്യമെന്നും എം.എല്‍.എ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായാല്‍ പെന്‍ഷന്‍, സ്ക്കോളര്‍ഷിപ്പുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് വളരെ എളുപ്പമായതിനാല്‍ ഇക്കാര്യത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രഥമ പരിഗണന നല്‍കേണ്ടതാണെന്നും എം.എല്‍.എ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ 14 നകം മണ്ഡലത്തിലെ രണ്ടു നഗരസഭകളിലുംആറു പഞ്ചായത്തുകളിലും ഭിന്നശേഷിക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക യോഗങ്ങള്‍ ചേരാനും വാര്‍ഡ് മെമ്പര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ , സാമൂഹ്യസുരക്ഷ മിഷന്‍ ജീവനക്കാര്‍, പ്രധാന അദ്ധ്യാപകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
Comments are closed.