mehandi banner desktop
Chavakkad online

ചക് ദേ ഇന്ത്യ! വിദ്യാർത്ഥികൾ ദേശീയ കായിക ദിനം ആചരിച്ചു

Ft

തിരുവത്ര : ചക് ദേ ഇന്ത്യ!  ദേശീയ കായിക ദിനം ആചരിച്ച് പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജര്‍ ധ്യാൻചന്ദിന്റെ ജന്മദിനമാണ് രാജ്യം കായിക ദിനമായി ആഘോഷിക്കുന്നത്.

Jan oushadi

പ്രധാനധ്യാപിക പി കെ റംല, അധ്യാപകരായ പി ആർ  റജില, എം കെ സലീം, എസ്. കെ  പ്രിയ, ലിൻസി വി തോമസ്, സയന ചാഴൂർ, കെ എച് ഷീജ,  സി. ജെ ജിൻസി, ടി. മുംതാസ്, സൂര്യ ക്ലബ്‌ അംഗങ്ങളായ ഫൈസൽ, ഷംനാദ്, ഫാസിൽ, ജംഷീർ, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.