mehandi new

കേന്ദ്രസർക്കാറിന്റെ വ്യാപാര കരാറുകളിൽ പ്രതിഷേധിച്ച് യു ഡി ടി എഫ് ധർണ്ണ

fairy tale

ചാവക്കാട്:  കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളുമായി നടത്തുന്ന വികലമായ വ്യാപാര കരാറിൽ പ്രതിഷേധിച്ച് യുഡി ടി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനവും ധർണയും നടത്തി.   എസ് ടി യു മത്സ്യ ഫെഡറേഷൻ ദേശീയ സെക്രട്ടറി പി എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.  ഐഎൻടി യു സി ഗുരുവായൂർ റീജണൽ പ്രസിഡണ്ട്  വി കെ വിമൽ അധ്യക്ഷത വഹിച്ചു. ഐഎൻടിസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം പി പി മൻസൂർ അലി, എ കെ മൊയ്തുട്ടി, സി വി തുളസീദാസ്, ധർമ്മൻ പുന്നയൂർ, സി ആർ മനോജ്, ഗോപി മനയത്ത്, കെ കെ ഫിറോസ്, സെയ്തു മുഹമ്മദ് പോക്കാ കില്ലത്ത്, പി എ സാബിൽ, ടിപി ഷൗക്കത്ത്, പ്രേമാവതി, അബ്ദുൽസലാം,  ബാലകൃഷ്ണൻ, കെ എസ് ലിജേഷ്, ഒ വി സുനിൽ, പി എ നാസർ, മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.