mehandi new

പൊതുസിവില്‍ കോഡ് ജനാധിപത്യരാഷ്ട്രങ്ങള്‍ക്ക് ചേര്‍ന്നതല്ല-ഡോ.പി.എ ഫസല്‍ഗഫൂര്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നും പൊതുസിവില്‍ കോഡില്ലെന്നും പൊതു സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി(എംഇഎസ്) സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍ പറഞ്ഞു. എംഇഎസ് ജില്ലാ കമ്മറ്റി ”ഭാരതീയ ബഹുസ്വരതയും പൊതുസിവില്‍ കോഡും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരത അംഗീകരിക്കുന്നതുകൊണ്ടാണ് ഇന്ത്യ നിലനില്‍ക്കുന്നത്. ഇത് അംഗീകരിക്കാത്ത രാഷ്ട്രങ്ങളിലൊക്കെ ജനാധിപത്യം തകര്‍ന്നടിഞ്ഞ കാഴ്ചയാണുള്ളത്. മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് വലിയ വില കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ പോലും ഓരോ സംസ്ഥാനത്തേയും സിവില്‍ നിയമങ്ങള്‍ വ്യത്യസ്തമാണ്. പാക്കിസ്ഥാനില്‍ പോലും അവിടത്തെ മുസ്ലീങ്ങളില്‍ നിന്ന് വ്യത്യസ്തമായ വ്യക്തി നിയമമാണ് ആ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. യൂറോപ്പിലെ ഓരോ രാജ്യത്തും വ്യത്യസ്തമായ സിവില്‍ കോഡാണ് ഉള്ളത്. അറബ് രാഷ്ട്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പിന്നെ ഇന്ത്യയില്‍ മാത്രം ഇത് നടപ്പാക്കണമെന്നു പറയുന്നത് ശരിയല്ല-ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. മുത്തലാഖ് നിര്‍ത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ അത് നിയമം മൂലമല്ല ചെയ്യേണ്ടതെന്നും മുസ്ലീം സമുദായത്തിനുള്ളില്‍ നിന്ന് തന്നെ അതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.കെ കുഞ്ഞുമൊയ്തീന്‍, പി.വി അന്‍വര്‍, എം.എല്‍.എ, പ്രൊ.എ.പി അബ്ദുള്‍ വഹാബ്, രുക്‌സാന പി, ഖദീജ നര്‍ഗ്ഗീസ്, പ്രൊ.വി.യു അമീറ, വി.എം ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.