mehandi new

ഇസ്രായേൽ ഭീകരതക്കെതിരെ മാനവികതയുടെ പക്ഷം ഒറ്റക്കെട്ടായി അണിചേരുക – ഐ എസ് എം ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

fairy tale

വാടാനപ്പള്ളി : ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും മനുഷ്യത്വ രഹിതമായ സയണിസ്റ്റ് നരനായാട്ടിനുമെതിരെ  കൊപ്രക്കളം സെന്ററിൽ  ഐ എസ് എം കൈപ്പമംഗലം മണ്ഡലം കമ്മിറ്റി 

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ശൈഖ് അൽ ജർറ:യിൽ ഇസ്രായേൽ തുടരുന്ന അധിനിവേശത്തിനെതിരെ, ഫലസ്തീൻ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസ് നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്ന് സമാനതകളില്ലാത്ത നരനായാട്ടിനു ഫലസ്തീൻ ജനതയെ വിധേയമാക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ  ഒറ്റക്കെട്ടായി അണിചേരാൻ ഐ എസ് എം  ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ആഹ്വാനംചെയ്തു. 

ഫലസ്തീനികളുടെ ചെറുത്തുനിൽപ്പ് സ്വാതന്ത്ര്യസമര പോരാട്ടമാണ്. ഇന്ത്യ എങ്ങനെ ഇന്ത്യക്കാരുടേതാണോ, അപ്രകാരം ഫലസ്തീൻ ഫലസ്തീനികളുടേതാണെന്ന് മഹാത്മാ ഗാന്ധിയടക്കമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ തുറന്നു പ്രഖ്യാപിച്ചതാണ്. അതായിരിക്കണം സമകാലിക ഇന്ത്യയുടെയും ശബ്ദമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. കെ എ അബ്ദുൽ ഹസീബ് മദനി  ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വാലാഹി മുഖ്യപ്രഭാഷണം നടത്തി. കെ എൻ എം തൃശൂർ ജില്ല പ്രസിഡന്റ് പി കെ മുഹമ്മദ്‌ സാഹിബ്‌,  കെ എൻ എം കൈപ്പമംഗലം മണ്ഡലം നേതാക്കന്മാരായ കെ കെ സൈതു മാസ്റ്റർ, എ കെ അബ്ദുൽ കരീം സാഹിബ്‌, ഐ എസ് എം ജില്ലാ – മണ്ഡലം നേതാക്കന്മാരായ സാലിഷ് വാടാനപ്പള്ളി, പി എം അക്ബർ അലി, ടി കെ നിസാർ, മുഹമ്മദ്‌ ശാഫി, ഹർഷാദ് വാടാനപ്പള്ളി, ഷമീർ കൂരിക്കുഴി, അമീർ മിക്ദാദ് തുടങ്ങിയവർ ഐക്യദാർഢ്യ സദസ്സിനു നേതൃത്വം നൽകി.

planet fashion

Comments are closed.