ചാവക്കാട് : മുസ്ലിങ്ങൾ ലോക മാനവ സാഹോദര്യ ഭാവം ഉയർത്തിപിടിക്കണമെന്ന് ഖുർആനിക ആശയം വിശദീകരിച്ച് മുതുവട്ടൂർ ഈദ്ഗാഹിൽ സുലൈമാൻ അസ്ഹരി.
മുതുവട്ടൂരിൽ നടന്ന ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നിസ്കാരത്തിനു ശേഷം ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആയിരങ്ങൾ പങ്കെടുത്ത ഈദ് ഗാഹ്, കമ്മിറ്റി വളണ്ടിയേഴ്‌സും ചാവക്കാട് പോലീസും ചേർന്ന് നിയന്ത്രിച്ചു.