ചാവക്കാട്: പെരുന്നാളിനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ കെ എം സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഈദ് കിസ്‌വ 2019” പുതുവസ്ത്ര വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ്‌ സാദിഖ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ജലീൽ വലിയകത്ത് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ആർ വി അബ്ദു റഹീം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ലത്തീഫ് പാലയൂർ, ഫൈസൽ കാനാംപുള്ളി, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്, അലൈൻ കെ എം സി സി ഓർഗനൈസിംഗ് സെക്രട്ടറി മുത്തലിബ് കുട്ടംപറമ്പത്ത്, മുനിസിപ്പൽ കൗൺസിലർ റ്റി എ ഹാരിസ്, റഹീം ചാവക്കാട്, റിയാസ് തേക്കഞ്ചേരി, എം എസ് സാലിഹ്, ബക്കർ പുതിയറ, കെ അബ്ദുറഹ്മാൻ ഹാജി, കാസിം ചീനിച്ചുവട്, കെ കെബീർ, കെ എ ഷാനവാസ് എന്നിവർ സംബന്ധിച്ചു.