ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി. ഉത്സവ കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷം മുതല്‍ അബ്ദുള്‍ ഖാദര്‍ മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി മാറിയിരുന്നെങ്കിലും ഈ വിവാദങ്ങളൊന്നും ഏശാതെയാണ് എം.എല്‍.എ പതിവുപോലെ കഞ്ഞി കുടിക്കാന്‍ പന്തലിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് എം.എല്‍.എയെ സ്വീകരിച്ചു. എം.എല്‍.എയും ദേവസ്വം ചെയര്‍മാനും ഒന്നിച്ചിരുന്നാണ് കഞ്ഞി കുടിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, എം. രതി എന്നിവരും എം.എല്‍.എക്കൊപ്പം കഞ്ഞി കുടിക്കാനുണ്ടായിരുന്നു. പാള പ്ലേറ്റിലെ കഞ്ഞിയുടെയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കിന്റെയും ഇലക്കീറില്‍ വിളമ്പിയ തേങ്ങയുടെയും ശര്‍ക്കരുടെയും മാധുര്യം നുകര്‍ന്നാണ് എം.എല്‍.എ പന്തല്‍ വിട്ടത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.