mehandi banner desktop
Chavakkad online

അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല കറുത്താക്ക വീട്ടില്‍ ഷാനവാസ് എന്ന മുഹമ്മദ് റാഫി(28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍(31), പുതുപൊന്നാനി അക്കരയില്‍ അഷ്ഖര്‍(28) എന്നിവരെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ചാവക്കാട് സ്വദേശിയായ 28കാരിയുമായി സൗഹൃദം നടിച്ച് പ്രതികള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഫോണ്‍ സംഭാഷണം ഭര്‍ത്താവിനേയും വീട്ടുകാരേയും അറിയിച്ച് കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയുടെ ഭര്‍ത്താവിന്റെ ശാരീരികാസ്വാസ്ഥ്യവും പ്രതികള്‍ മുതലെടുത്തു. പീഡനത്തിന് പുറമെ യുവതിയില്‍ നിന്ന് കൈപ്പറ്റിയ സ്വര്‍ണ്ണവും പണവും തിരിച്ചുകൊടുക്കാനും പ്രതികള്‍ തയ്യാറായില്ല. പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളവുകേസിലെ പ്രതിയും കൂടിയാണ് മുഹമ്മദ് റാഫി.
ഒരു വര്‍ഷത്തിലേറെയായി പല തവണ യുവതിയുടെ വീട്ടിലെത്തിയാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതായ യുവതി കടുത്ത മാനസിക പിരിമുറുക്കത്തെ തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. ചാവക്കാട് എസ്.ഐ എം.കെ.രമേഷ്, എസ്.ഐ കെ.വി.മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, സീനിയര്‍ സി.പി.ഒ.മാരായ വര്‍ഗ്ഗീസ്, അസീസ് എ.കെ, സി.പി.ഒ. ലോഫിരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.