ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. പി.ഐ. ലാസര്‍, സ്റ്റീഫന്‍ ജോസ്, എം.എഫ്. നിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. 125 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.