മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതി പുന്നയൂര്‍ക്കുളം പഞ്ചായത്ത്പ്രസിഡന്‍്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി പ്രസിഡന്‍്റ് എം.സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സജിത്ത്, പദ്ധതി ചെയര്‍മാന്‍ യൂനസ് അല്‍ ഹദീര്‍, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. സി അലി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇര്‍ഫാന്‍ സ്വാഗതവും പദ്ധതി കണ്‍വീനര്‍ ആഷിഫ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.