mehandi banner desktop
Chavakkad online

വി . കെ കൃഷ്ണൻ – കാലത്തിനും മുമ്പേ സഞ്ചരിച്ച കാലാതീതനായ വ്യക്തിത്വം

Ft

പാവറട്ടി : വി. കെ. കൃഷ്ണൻ ; കാലത്തിനും മുമ്പേ സഞ്ചരിച്ച കാലാതീതനായ വ്യക്തിത്വത്തിനുടമായായിരുന്നുവെന്ന് ബഹു. കേരള ഹൈക്കോടതി സീനിയർ ഗവണ്മെന്റ് പ്ലീഡർ അഡ്വ.മായാദാസ് അഭിപ്രായപ്പെട്ടു. ഈയിടെ അന്തരിച്ച പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഗാന്ധിയനുമായിരുന്ന വി. കെ കൃഷ്ണന് മരുതയൂർ ശ്രീനാരായണ ഗുരുദേവ യുവജന സംഘം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ .ടി.എസ്. മായാദാസ്. അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ മരുതയൂർ വെച്ച് നടന്ന ചടങ്ങ് പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആന്റോ ലിജോ ഉത്ഘാടനം ചെയ്തു. നാട്ടിലെ ഇപ്പോൾ കാണുന്ന വികസന പ്രവർത്തനങ്ങളുടെയും തുടക്കക്കാരൻ കൃഷ്ണേട്ടനായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. ചടങ്ങിൽ പ്രമുഖ ചലച്ചിത്ര കലാസംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ അജയൻ ചാലിശ്ശേരി, ഫിലിം ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സെന്തിൽ രാജേഷ്, സച്ചിൻ തിരിയാട്ട്, ഹാരി അജയ്, ചരിത്രകാരന്മാരായ റാഫി നീലങ്കാവിൽ , പ്രശാന്ത് മാധവൻ , കേരള സംഗീത അക്കാദമി അവാർഡ് ജേതാവ് മനോഹർ പാവറട്ടി എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. പരിപാടിയോടനുബന്ധിച്ച് കരിയർ ഗൈഡൻസ് സെമിനാർ , വിദ്യാഭ്യാസ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം , സമ്മാനദാനം എന്നിവ നടന്നു . ചടങ്ങിൽ ജയരാജ് വി. കെ , ഷെഫിക്ക് മരുതയൂർ , അജീഷ് അമ്പാടി , ജിജേഷ് നമ്പാത്ത്, ഷനിൽ കൃഷ്ണ വടാശ്ശേരി, ശശികുമാർ വടാശ്ശേരി, സുരേഷ് അമ്പാടി, ബിൻസുദാസ് വടാശ്ശേരി, ലേഖ വടാശ്ശേരി എന്നിവർ പ്രസംഗിച്ചു.

Jan oushadi

Comments are closed.