കടപ്പുറം പഞ്ചായത്തിൽ വി എം മനാഫ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വി എം മനാഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പതിനാലാം വാർഡ് മുസ്ലിം ലീഗ് അംഗമാണ് വി എം മനാഫ്. മുസ്ലിംലീഗിലെ പി ഉമ്മർ ഹാജി മനാഫിനെ നിർദേശിച്ചു, കോൺഗ്രസിലെ രമണൻ പിന്താങ്ങി.

ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എം എസ് പ്രകാശനെ റാഹില വഹാബ് നിർദ്ദേശിച്ചു. നാലു വോട്ടുകളാണ് എം എസ് പ്രകാശന് ലഭിച്ചത്.
യുഡിഎഫിന് 12 ഉം എൽഡിഎഫിന് 4 ഉം ആണ് കക്ഷിനില. രണ്ടംഗങ്ങൾ ഉള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.

Comments are closed.