”തഖ്ദീസ്” ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും



ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ അവധിക്കാല പഠനകാമ്പായ ”തഖ്ദീസ്” ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുസ്സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ദിവസം നീണ്ടു നില്‍ക്കുന്ന കാമ്പ് ഒമ്പതിന് രാവിലെ പത്തിന് ചാവക്കാട് വ്യാപാര ഭവന്‍ ഹാളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന കാമ്പ് 24നാണ് സമാപിക്കുക. സംസ്ഥാനത്തെ പ്രമുഖ മതപണ്ഡിതര്‍, ട്രെയിനര്‍മാര്‍, വിദ്യാഭ്യാസ,സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ക്ലാസ് നയിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കാമ്പില്‍ പങ്കെടുക്കുന്നത്. മതസാമൂദായിക ഭേദമില്ലാതെ നൂറോളം വിദ്യാര്‍ത്ഥികള്‍ കാമ്പില്‍ പങ്കെടുക്കും. ടി.കെ.അബ്ദുസ്സലാം അധ്യക്ഷനാവും. കാമ്പ് ഡയറക്ടര്‍ ബഷീര്‍ ഫൈസി ദേശമംഗലം ആമുഖ പ്രഭാഷണം നടത്തും.

Comments are closed.