ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ബ്രൂസെല്ലോസിസ് രോഗത്തിന്റെ പ്രതിരോധ കുത്തിവയ്പ്പിന് ഒരുമനയൂർ മൃഗാശുപത്രിയിൽ തുടക്കം കുറിച്ചു
ഒരുമനയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ്-വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ (രണ്ടാം ഘട്ടം) ഒരുമനയൂർ പഞ്ചായത്തിൽ തുടക്കമായി. പാലുൽപന്നങ്ങളിലൂടെ ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ബാക്റ്റീരിയയാണ് ബ്രൂസെല്ലോസിസ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സിദ്ധാർത്ഥ് ശങ്കർ സ്വാഗതം പറഞ്ഞു.
നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശുക്കിടാങ്ങള്‍, എരുമക്കിടാങ്ങള്‍ എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുക്കേണ്ടത്. ജൂണ്‍ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാനം മുഴുവന്‍ കുത്തിവെപ്പ് നടത്തുന്നത്. ക്യാംപെയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കുത്തിവെപ്പ് നടത്തും. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ മുഴവന്‍ ക്ഷീര കര്‍ഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു.
പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രവീന്ദ്രൻ കെ വി വാർഡ് മെമ്പർ ആരിഫ കൃഷിഭവൻ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് മൃഗാശുപത്രി ലൈവെസ്റ്റോക്ക് ഇൻസ്പെക്ടർ പ്രിൻസി സി വി നന്ദിയർപ്പിച്ച് സംസാരിച്ചു.
Comments are closed.