വടക്കേക്കാട് പഞ്ചായത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു

വടക്കേകാട് : വടക്കേക്കാട് പഞ്ചായത്ത് തല വിജ്ഞാനോത്സവം കൊച്ചനൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 280 ൽ പരം വിദ്യാർത്ഥികൾ, മുപ്പതോളം അധ്യാപകർ പി ടി എ, എസ് എസ് എ, എം പി ടി എ,പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ഉദ്ഘാടന വേളയിൽ പങ്കെടുത്തു. വാർഡ് മെമ്പർ ഹഫിയ മോൾ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പള്ളിക്കര മുഖ്യ അതിഥിയായി. പ്രിൻസിപ്പൽ അജിത സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നൗഫൽ, മുൻ പി ടി എ പ്രസിഡണ്ട് ബിജു കണ്ടംപുള്ളി, എച്ച് എം സുമംഗലി എ വി, ബി ആർ സി ട്രൈനർ ദേവി എ, ജോഷി, ആനന്ദൻ, ജീന, റമിഷ തുടങ്ങിയവർ സാനിധ്യം അറിയിച്ചു. അഞ്ജലി ടീച്ചർ, ഹസീന ടീച്ചർ തുടങ്ങിയവർ നേതൃത്ത്വം നൽകി. സമാപനം സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഖാലിദ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

Comments are closed.