mehandi new

മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി – വൈലത്തൂർ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു

fairy tale

വടക്കേക്കാട് : വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നനാതുറയിലുള്ളവരെ പങ്കെടുപ്പിച്ചു ലഹരിക്കെതിരെ “മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി ആശങ്കയിലാകുന്ന രക്ഷിതാക്കൾ”
എന്ന ശീർഷകത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞ ക്യാമ്പയിന് ബോധവത്കരണ ക്‌ളാസ്സോടെ തുടക്കം കുറിച്ചു.

വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എൻ എ കാസിം ഹാജി യുടെ അധ്യക്ഷതയിൽ വടക്കേക്കാട് പോലിസ് സബ് ഇൻസ്‌പെക്ടർ അൻവർഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ സൈക്കോളജി ട്രൈനർ ഹൈദർ അലി വാഫി വിഷയാവതരണം നടത്തി. മൂസ്സ മാസ്റ്റർ, അബ്ദു റസാക്ക് അഷറഫി, എസ് കെ ഖാലിദ് എന്നിവർ പ്രസംഗിച്ചു.

ഉമ്മർ ചെപ്പുള്ളിയിൽ, മജീദ് കുളങ്ങര, അബ്ദുൽ കാദർ, ഹംസ മുണ്ടോക്കിൽ, കബീർ അബലായിൽ, മുഹമ്മദലി, അബു പട്ടത്തുവളപ്പിൽ, ജലീൽ വെട്ടിശേരി, മുസ്സക്കുട്ടി ഹാജി, മുഹമ്മദലി കാളിയത്ത്, ഉമ്മർ സാഹിബ്‌, ഉസ്മാൻ സാഹിബ്‌ എന്നിവർ പരിപാടിക്ക് നേതൃതംനൽകി.
കലാം കൊടവനയിൽ സ്വാഗതവും എ എം മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


Royal footwear

Comments are closed.