ലോകമെങ്ങും വാമോസ് ആരവമുയർന്നു -മെസ്സി മാന്ത്രികതയിൽ അർജന്റീനയുടെ തിരുച്ചുവരവ്

ചാവക്കാട് : വാമോസ്… ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വാമോസ് വിളികൾ ലോകമെങ്ങും അലയടിച്ചു. മെസ്സിപ്പടക്ക് മുന്നിൽ മെക്സിക്കോ തകർന്നടിഞ്ഞു.

എതിരില്ലാത്ത രണ്ടു ഗോളുകളോടെ അർജന്റീന നിർണായക മത്സരത്തിൽ വിജയം സ്വന്തമാക്കി. മെസ്സി വാക്ക് പാലിച്ചു ആരാധകരെ നിരാശരാക്കിയില്ല. ചരിത്രം ആവർത്തിച്ചാൽ മെസ്സിയും സൈന്യവും ലോക കപ്പിൽ മുത്തമിടും.
രണ്ടാം പകുതിയിൽ ലയണൽ മെസ്സി മെക്സിക്കൻ ഗോൾമുഖം തുറന്നതോടെ കളിയുടെ ഗതിമാറി. എൻസോ ഫെർണാണ്ടസിന്റെ രണ്ടാമത്തെ ഗോളോടെ വിജയം കൈപ്പിടിയിലാക്കി അർജന്റീന. കാൽപന്തു കളിയുടെ മാസ്മരികത വിളിച്ചോതുന്ന എണ്ണമറ്റ രണ്ടു ഗോളുകളാണ് മെക്സിക്കൻ വല കുലുക്കിയത്.
ആദ്യകളിയിൽ സൗദ്യ അറേബ്യയോട് പരാജയം നേരിട്ട അർജന്റീനിയൻ പടക്ക് മറ്റൊരു തോൽവികൂടെ ഏൽക്കാനുള്ള കരുത്തില്ലായിരുന്നു.

Comments are closed.