Header

വായനാ പക്ഷാചരണം തുടങ്ങി – കെ എൻ ഗോകുലിന് ആജീവനാന്ത മെമ്പർഷിപ്പ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു. ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകിയായിരുന്നു ഉദ്ഘാടനം.
ഗോകുലിന്റെ പുസ്തകങ്ങളായ “പ്രണയമെന്ന മൂലകം ” “കവിയായ് പിറന്നവന്റെ പ്രവൃത്തി രേഖകൾ ” എന്നിവ ലൈബ്രറിക്ക് വേണ്ടി ചെയർപേഴ്സൻ ഏറ്റ് വാങ്ങി .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. പ്രൊഫ: മായ എസ് നായർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ കെ വി വിവിധ്, ടി എസ് ഷെനിൽ, എം രതി, കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ, സുരേഷ് വാര്യർ, ടി കെ സ്വരാജ്, രമിത സന്തോഷ്, സവിത സുനിൽ എന്നിവർ സംസാരിച്ചു .
വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവൻ സ്വാഗതവും നഗരസഭ ലൈബ്രേറിയൻ പി അംബിക നന്ദിയും പറഞ്ഞു .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.