Header

കോഫിയിൽ ബ്രൂ ഇല്ല വടയിൽ തേരട്ട-ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് പൂട്ട് വീണു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് ഒടുവിൽ പൂട്ട് വീണു. ദേവസ്വം ഭരണ സമിതി യുടെ തീരുമാനം അനുസരിച്ച് ദേവസ്വം ആരോഗ്യ വിഭാഗമാണ് ബൂത്തുകൾ അടപ്പിച്ചത്. കഴിഞ്ഞ ദിവസം കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ കണ്ടെത്തിയിരുന്നു. കോഫീ ബൂത്തിലെ സാധന സമഗ്രഹികൾ കഴുകിയിരുന്നത് കക്കൂസിലെ ബക്കറ്റിൽ. ബ്രൂ കോഫിയിൽ ഉപയോഗിച്ചിരുന്നത് വ്യാജ കാപ്പിപ്പൊടി.
കഴിഞ്ഞ ദിവസമാണ് വണ്ടൂർ സ്വദേശി രതീഷും കുടുംബവും ക്ഷേത്ര ദർശനത്തിന് ശേഷം കോഫീ ബൂത്തിൽ നിന്നും ചായയും വടയും വാങ്ങി കഴിക്കുമ്പോൾ വടയിൽ നിന്നും തേരട്ടയെ കിട്ടിയത്.
വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ആ കോഫീ ബൂത്ത് അടപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ തന്നെ മറ്റ് നാലു ബൂത്തുകളും തുറന്ന് പ്രവർത്തിച്ചിരുന്നു . ക്ഷേത്ര നടയിലെ കോഫീ ബൂത്തുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തരുതെന്ന് ടെണ്ടറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് . ക്ഷേത്രനടയിലെ എല്ലാ കോഫീ ബൂത്തുകളും ഒരു വ്യക്തി തന്നെയാണ് എടുത്തിട്ടുള്ളത്.
അന്വേഷണത്തെ തുടർന്ന് മുഴുവൻ കോഫീ ബൂത്തുകളും ദേവസ്വം ആരോഗ്യവിഭാഗം അടച്ഛ് പൂട്ടുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.