ഗുരുവായൂർ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
ഫേവർ റസ്റ്റോറന്റ്, ഹോട്ടൽ സൗത്താൾ , ഹോട്ടൽ റഹ്മത്ത് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ബീഫ്, ചിക്കൻ കറികൾ, ഷവായ് ചിക്കൻ, ചപ്പാത്തി, അരിപ്പത്തിരി ഉണ്ടാക്കുവാനുള്ള മാവ്, ഉപയോഗശൂന്യമായ അച്ചാർ എന്നിവ പിടിച്ചെടുത്തു .
ഹൈൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജീവൻ, എസ് ബൈജു, കെ എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകി, മേൽനടപടികൾ സ്വീകരിച്ചു.