ഗുരുവായൂർ : നഗരസഭയും നഗരസഭ ആയൂർവേദ ആശുപത്രിയും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ ( കിച്ചൺ ബ്ലോക്ക് ) ജൂൺ 21 രാവിലെ 9 മണി മുതൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിക്കും.
നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്യും. ഡോ. മഹാലിംഗേശ്വര മുഖ്യ പ്രഭാഷണം നടത്തും. മ്യൂസിക്കൽ യോഗ പെർഫോമൻസ്, പ്രാണായാമ, യോഗ നിദ്ര എന്നിവ എല്ലാവർക്കുമായി പഠിപ്പിക്കും. 5 ദിവസങ്ങളിലായി സൗജന്യ ക്ലാസ്സുകൾ ഉണ്ടാകും.

ഉച്ചയ്ക്ക് 2 മണി മുതൽ ചേതന യോഗ അസോസിയേഷനും ഗുരുവായൂർ നഗരസഭയും സംയുക്തമായി അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗപ്രദർശന പരിപാടി നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർമാൻ കെ പി വിനോദിന്റെ അധ്യക്ഷതയിൽ നഗരസഭ ടൗൺ ഹാളിൽ ( കിച്ചൺ ബ്ലോക്ക് ) നടക്കുന്ന പരിപാടിയിൽ നഗരസഭ മുൻ ചെയർപേഴ്സൻ മുഖ്യപ്രഭാഷണം നടത്തും.
സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, കെ വി വിവിധ്, ടി എസ് ഷെനിൽ, എം രതി, ഷൈലജ ദേവൻ, മുൻ ചെയർമാൻമാരായ ടി ടി ശിവദാസ്, കൃഷ്ണദാസ്, ചേതന യോഗ അസോസിയേഷൻ ഏരിയ സെക്രട്ടറിയും കൗൺസിലറുമായ ടി കെ സ്വരാജ്, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി വി പി ഷിബു എന്നിവർ പങ്കെടുക്കും.