കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ കരിക്കുറി തിരുനാൾ ആചരിച്ചു

കോട്ടപ്പടി : സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു. അൻപത് നോമ്പിൻറെ ആരംഭ ദിനമായ തിങ്കളാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. രാവിലെ ആറിന് നടന്ന വിഭൂതി തിരു കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പൊറുത്തുകാരൻ കാർമികത്വം വഹിച്ചു. മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്ക് തന്നെ മടങ്ങും എന്ന ധ്യാന ചിന്തയിൽ എല്ലാ വിശ്വാസികളും നെറ്റിയിൽ ചാരം പൂശി അമ്പതു നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിച്ചു.

കരിക്കുറി തിരുനാൾ എന്നും അറിയപ്പെടുന്ന ഈ തിരുനാളിൽ നെറ്റിയിൽ പൂശുന്നതിനായി ഉപയോഗിക്കുന്ന ചാരം, തലേ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകളിൽ ഉപയോഗിച്ചിരുന്ന കുരുത്തോലകൾ കത്തിച്ചാണ് ഉണ്ടാക്കുന്നത്. വിഭൂതി തിരുക്കർമ്മങ്ങൾക്കും ശുശ്രൂഷകൾക്കും വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, ബഥനി മഠത്തിലെ സിസ്റ്റേഴ്സ്, കൈകാരന്മാരായ അലക്സ് ചീരൻ, മനീഷ് സുരേഷ്, ജോസി ചുങ്കത്ത്, സോണി തോമസ്, എസ് എൽ മീഡിയ പി ആർ ഒ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Comments are closed.