വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം ഓതിക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു ആചാര്യന്‍. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.വി രവീന്ദ്രനാഥ്, സെക്രട്ടറി പി.ആര്‍ സുരേഷ് ബാബു, ശശിധരന്‍ കോവിലകം തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം വിദ്യാര്‍ത്ഥികള്‍ അര്‍ച്ചനയില്‍ പങ്കെടുത്തു.

Comments are closed.