ഗുരുവായൂര്‍: വര്‍ധിച്ചു വരുന്ന കഞ്ചാവ്, ലഹരി ഉപയോഗത്തിനെതിരെ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്ക്കരിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളും പൊലീസും എക്സൈസും ഉള്‍പ്പെട്ട യോഗം വിളിക്കും. നഗരസഭ പരിധിയില്‍ വര്‍ധിച്ചു വരുന്ന കഞ്ചാവ് ഉപയോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൌണ്‍സിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. നഗരസഭയിലെ രണ്ട് കൗസിലര്‍മാരുടെ വീടുകള്‍ കഞ്ചാവ് മാഫിയ ആക്രമിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൌണ്‍സില്‍ ചേര്‍ന്നത്. തുടക്കത്തില്‍ സംസാരിച്ച പ്രതിപക്ഷ അംഗങ്ങള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാനാണ് ശ്രമിച്ചത്. പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെ് ആന്റോ തോമസ് ആവശ്യപ്പെട്ടു. തന്റെ വീട് ആക്രമിച്ചവരെ രക്ഷിക്കാന്‍ ഒരു കൌണ്‍സിലര്‍ ശ്രമിച്ചുവെന്നു സി.പി.ഐ കൗസിലര്‍ അഭിലാഷ് ചന്ദ്രന് ആരോപണം ഉന്നയിച്ചു. ആ കൌണ്‍സിലറുടെ പേര് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്തു നിന്നും സംസാരിച്ച കെ.വി. വിവിധ് കഞ്ചാവ് മാഫിയയുടെ സംരക്ഷകര്‍ കോണ്‍ഗ്രസ് ആണെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ആരോപിച്ചു. പുതിയ തലമുറയുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ തിരുത്തണമെന്ന് ഉപാധ്യക്ഷന്‍ കെ.പി. വിനോദ് പറഞ്ഞു. നേരത്തെ സി.പി.എമ്മിനെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയ സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രനും ലഹരിയെ കുറിച്ചുള്ള പൊതുപ്രസ്താവനയില്‍ ഒതുങ്ങി നിന്നു. ചര്‍ച്ചകളെ ഉപസംഹരിച്ച് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി നഗരസഭ നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠ്യേന പിന്തുണച്ചു. അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ പൊലീസിനും കലക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ അറിയിച്ചു. നഗരസഭ ഓഫിസും സൗകര്യങ്ങളും വികസിപ്പിക്കുതിന് ഓഫിസിന്റെ സമീപ സ്ഥലങ്ങള്‍ ഏറ്റെടുക്കണമെന്ന എട്ടുവര്‍ഷം മുമ്പുള്ള കൌണ്‍സില്‍ തീരുമാനം നടപ്പാക്കണമെന്ന് എ.ടി.ഹംസ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുരേഷ് വാര്യര്‍, ആന്റോ തോമസ്, എ.ടി. ഹംസ, ശ്രീന സുവീഷ്, ശോഭ ഹരിനാരായണന്, ഷൈലജ ദേവന്, റഷീദ് കുട്ടിക്കല്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
-
-
-
തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചുMar 1, 2021
-
മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചുMar 1, 2021
-
മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെMar 1, 2021
-
-
എ എസ് ഐ വി വി തിലകന് സര്‍വീസില്‍ നിന്നും വിരമിച്ചുFeb 28, 2021
-
എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറിFeb 27, 2021
-
-
-
-
പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽFeb 25, 2021
-
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറിFeb 24, 2021
-
വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പിFeb 21, 2021
-
-
ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കംFeb 20, 2021
-
-
-
-
പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുFeb 15, 2021
-
-
-
-
-
-
Search News
15th anniversary celebrations
News by Date
S | M | T | W | T | F | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 | 31 |