പുന്നയൂര്‍ക്കുളം: അതിക്രമിച്ച് കയറി മതില്‍ തകര്‍ത്ത കേസില്‍ നാല് പേര്‍ പിടിയില്‍. ആറ്റുപുറം സ്വദേശി കുന്നത്തയില്‍ മുഹമ്മദലിയുടെ ഉടസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച മതിലാണ് ഒരു സംഘം ആളുകള്‍ തകര്‍ത്തത്. നാല് പേരെ വടക്കേകാട് പൊലീസ് അറസ്റ്റുചെയ്തു. ആറ്റുപുറം സ്വദേശികളായ അയിനിക്കലയില്‍ അബ്ദുള്‍ ലത്തീഫ്(40), പുളിയംതറയ്ക്കള്‍ ഹുസൈന്‍(26), വലിയ പറമ്പില്‍ ഷെബീര്‍(23), ഓലിക്കല്‍ വീട്ടില്‍ റിന്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ രണ്ട് പേരെ കൂടി കിട്ടാനുണ്ട് പൊലീസ് പറഞ്ഞു. എസ്.ഐ. പി.കെ മോഹിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകിട്ട് 3 ഓടെയാണ് സംഭവം ഉണ്ടായത്. മരകായുധങ്ങളുമായി വന്ന് മതില്‍ അടിച്ചു പൊളിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 2007ലാണ് ആറ്റുപുറം ശവകോട്ട റോഡില്‍ സ്ഥലം വങ്ങിയതെന്നും കഴിഞ്ഞ ദിവസമാണ് മതില്‍ നിര്‍മ്മിച്ചതെന്നും അതിന് ശേഷം മതില്‍ പൊളിച്ചുമറ്റണമെന്ന് ആവിശ്യപെട്ട് ലത്തീഫ് ഭീഷണിപെടുത്തിയതായും മുഹമ്മദലി പറഞ്ഞു. കരിങ്കല്ലില്‍ നിര്‍മ്മിച്ച മതില്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കിയിട്ടുണ്ട്.