Header

ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ഹൃസ്വ ചിത്രം ലോസ്റ്റ് ഏഞ്ചൽസ് നാളെ റിലീസ് ചെയ്യും

ചാവക്കാട് : ചാവക്കാട് സ്വദേശിയും ഏഴാംക്ലാസ് വിദ്യാർഥിയുമായ മെഹ്റിൻ ഷബീറിന്റെ രണ്ടാമത് ഷോർട്ട് ഫിലിം നാളെ റിലീസ് ചെയ്യും.

കഴിഞ്ഞ വർഷം മെഹ്റിൻ സംവിധാനം ചെയ്ത “പാഠം ഒന്ന് പ്രതിരോധം” എന്ന ഹ്രസ്വചിത്രത്തിനു കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് ആത്വാലയിൽ നിന്നും പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് മെഹ്റിൻ. “ലോസ്റ്റ് ഏഞ്ചൽസ്” എന്ന ഹൃസ്വചിത്രത്തിന്റ രചനയും സംവിധാനവും നിർവഹിക്കുന്നത് മെഹ്റിൻ ആണ്.

മെഹ്റിൻ ഷബീർ

കുഞ്ഞു മനസിൻ്റെ അനാഥത്വം ഹൃദയസ്പർശിയായി വരച്ചു കാട്ടുന്ന ഈ കൊച്ചു സിനിമ ശിശുദിനമായ നവംബർ 14 ന് നാളെ യുട്യൂബിലൂടെ റിലീസ് ചെയ്യും.

റിയൽ സ്റ്റുഡിയോയുടെ ബാനറിൽ ബിജു പ്രവീണാണ് ലോസ്റ്റ് ഏഞ്ചൽസിൻ്റെ നിർമ്മാണം. അഫ്നാൻ റെഫി ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
നഷ്വാ ജസീമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

മെഹ്റിൻ ഷെബീർ സംവിധാനം ചെയ്യുന്ന നാലാമത്തെ ഹൃസ്വചിത്രമാണ് ലോസ്റ്റ് ഏഞ്ചൽസ്. തുള്ളി, നോ സ്മോക്കിങ് സ്റ്റെ ഹോം, പാഠം ഒന്ന് പ്രതിരോധം എന്നിവയാണ് മറ്റു മൂന്നു ഷോർട് ഫിലിമുകൾ.

ചാവക്കാട് ബൈപാസ് റോഡിൽ കോമുണ്ടത്തായിൽ ഷബീറിന്റെ മകളാണ് ഈ കൊച്ചു മിടുക്കി.

പ്ലസ് ടു, ബോബി, ടൂറിസ്റ്റ് ഹോം എന്നീ മലയാള സിനിമകളുടെ സംവിധായകനാണ് ഷബീർ.

thahani steels

Comments are closed.