mehandi new

എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ

fairy tale

ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് പുസ്തകം ഏറ്റുവാങ്ങി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തക പരിചയം നടത്തി. ഗുരുവായൂർ സാംസ്‌കാരിക വേദി പ്രസിഡന്റ് സി.ഡി.ജോൺസൺ അധ്യക്ഷത വഹിച്ചു.

Mss conference ad poster

സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുത്ത ശിവജി ഗുരുവായൂർ, ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, ഫോക്‌ലോർ ഡയറക്ടർ അബ്ദുട്ടി കൈതമുക്ക്, ടി.സി.വി, സി.സി.ടി.വി റിപ്പോർട്ടർ കെ.വി.സുബൈർ, ദീപിക റിപ്പോർട്ടർ ആർ.ജയകുമാർ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.

എൻ.എസ്.സഹദേവൻ, കെ.ബി.ഷൈജു, അഭിലാഷ് വി ചന്ദ്രൻ, വത്സൻ കളത്തിൽ, എം.വി.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

planet fashion

Comments are closed.